
കര്‍ഷക സമരം മുപ്പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. അതിനിടെ ചെന്നൈയിലെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കാര്‍ഷിക നിയമങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധിയെയും ഡിഎംകെയും വെല്ലുവിളിച്ച് രംഗത്തു വന്നിരിക്കുകയാണ്. മധ്യപ്രദേശില്‍ നിയമങ്ങള്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വ്യക്തമാക്കി. മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം കാര്‍ഷിക നിയമങ്ങളില്‍ ജനങ്ങള്‍ക്ക് പരിശീലനം നല്‍കാനാണ്.
അതേസമയം ഇന്ന് ഡല്‍ഹി അതിര്‍ത്തികളിലെ സമരത്തിന്റെ ഭാവി തന്ത്രങ്ങള്‍ സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനമെടുക്കും. യോഗത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചക്കുള്ള ക്ഷണത്തിനും പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്കും സമിതി മറുപടി നല്‍കും.