0 Comments

 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 10 മാസമായി അടഞ്ഞുകിടക്കുന്ന ഒമാനിലെ ചര്‍ച്ചുകളും ക്ഷേത്രങ്ങളും വീണ്ടും തുറന്നു തുടങ്ങി. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. ആദ്യഘട്ടമെന്ന നിലയില്‍ മസ്‌ക്കറ്റിലെ ആരാധനാലയങ്ങളില്‍ കര്‍ശന വ്യവസ്ഥകളോടെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് അധികൃതര്‍ അനുവാദം നല്‍കി.

ദാര്‍സൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രവും മസ്‌ക്കറ്റിലെ ശിവക്ഷേത്രവും ഇന്ന് തുറക്കും. ഇവയ്ക്ക് പ്രത്യേക സമയക്രമവും നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. മാസ്‌ക്ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആരാധനാലയങ്ങളില്‍ വിശ്വാസികളെ അനുവദിക്കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശത്തോടെയാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!