
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യയെ അഭിനന്ദിച്ച് ചലച്ചിത്ര താരം മോഹന്‍ലാല്‍. മോഹന്‍ ലാലിന്റെ അയല്‍വാസി കൂടിയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും തിരുവനന്തപുരത്തിന്റെ വികസനത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മോഹന്‍ലാല്‍ ആര്യയെ അറിയിച്ചു. താമസിയാതെ നേരില്‍ കാണാന്‍ ആകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. വിളിച്ചതില്‍ വലിയ സന്തോഷമുണ്ട് എന്നാണ് ആര്യ രാജന്ദ്രന്റെ മറുപടി. ലാലേട്ടന്റെ അയല്‍വാസി എന്നാണ് താന്‍ എല്ലാവരോടും പറയാറുള്ളത് എന്നും ആര്യ പറയുന്നു.