0 Comments

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തിരക്കേറിത്തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് കുറയ്ക്കാന്‍ ഒരുക്കവുമായി സര്‍ക്കാര്‍. നിലവിലെ നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജനുവരിയില്‍ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സമീപിക്കും. ഈ റിപ്പോര്‍ട്ടനുസരിച്ച്‌ പുതിയ നിരക്കുകള്‍ തീരുമാനിക്കും.

അതേസമയം, ബസ് ചാര്‍ജ് പുനര്‍നിര്‍ണയിക്കുമ്ബോള്‍ കഴിഞ്ഞ ജൂണിനു മുമ്ബത്തെ നിരക്കിലേക്കു പോകാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഡീസല്‍ വില വര്‍ദ്ധന ഉള്‍പ്പെടെ പരിഗണിച്ച്‌ ജൂണിനു മുമ്ബത്തേതില്‍ നിന്ന് 10-15% വര്‍ദ്ധന വരുന്ന വിധത്തിലാവും പുതിയ നിരക്കെന്നാണ് സൂചന.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *