0 Comments

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 320 രൂപകൂടി 37,680 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 4710 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

യുഎസില്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്‌പോട് ഗോള്‍ഡ് വിലയുടെ വര്‍ധനവിനെ സ്ഥിരപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. അതേസമയം, ഔണ്‍സിന് 1,882.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്‌സില്‍ ഫെബ്രുവരി ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 50073 നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *