0 Comments

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എമെറിറ്റസ് രത്തന്‍ ടാറ്റയ്ക്ക് ഇന്ന്  83 വയസ്സ് തികഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബിസിനസുകാരില്‍ ഒരാളാണ് രത്തന്‍ ടാറ്റ. രത്തന്‍ ടാറ്റയെ മറ്റ് വ്യവസായികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ മൂല്യങ്ങളാണ്. ബിസിനസ്സ് നടത്തുമ്ബോള്‍ ദയയ്ക്കും സഹാനുഭൂതിക്കും അദ്ദേഹം മുന്‍ഗണന നല്‍കുന്നു. രത്തന്‍ ടാറ്റയെക്കുറിച്ച്‌ അറിയേണ്ട രസകരമായ ചില വസ്തുതകള്‍.

1937 ല്‍ ഗുജറാത്തിലെ സൂറത്തിലാണ് രത്തന്‍ ടാറ്റ ജനിച്ചത്. പിതാവിന്റെ പേര് നേവല്‍ ടാറ്റ, സൂനി ടാറ്റയാണ് അമ്മ. ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംസെറ്റ്ജി ടാറ്റയുടെ ദത്തുപുത്രനായിരുന്നു നേവല്‍ ടാറ്റ.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *