0 Comments

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കി മാറ്റാനുള്ള തീരുമാനവുമായി അസം സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ഭാവിയില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു മദ്രസകള്‍ പോലും സംസ്ഥാനത്ത് സ്ഥാപിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മതേതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസും എ ഐ യു ഡി എഫും രംഗത്ത് വന്നു. അവരുടെ എതിര്‍പ്പ് വര്‍ഗീയത ആളിക്കത്തിക്കാനാണെന്നും അത് കാര്യമായി എടുക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ശര്‍മ്മ വ്യക്തമാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *