0 Comments

ഒരു സംവിധായകന്റെ രണ്ടു സിനിമകളും ആയി ഐ. എഫ്. എഫ്. കെ ചലച്ചിത്ര മേള. സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ രണ്ട് സിനിമകളാണ് ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1956 മധ്യതിരുവിതാംകൂര്‍, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ ചിത്രങ്ങള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. കാലിഡോസ്‌കോപ്പ്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് ഇവ ക്രമാനുസൃതം പ്രദര്‍ശിപ്പിക്കപ്പെടുക.

ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങള്‍ ഒരു ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് വളരെ അപൂര്‍വ്വമാണ്.മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സ്‌പെയിനില്‍ നടന്ന ഇന്‍ഡീ ഇന്‍ഡ്യ ചലച്ചിത്രമേളകള്‍ക്കുശേഷം 1956 മധ്യതിരുവിതാംകൂര്‍ ഇന്‍ഡ്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഐഎഫ്‌എഫ്‌കെയുടെ വേദിയിലാണ്.

എന്നാല്‍, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിന്റെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനം ആവും ഫെബ്രുവരിയില്‍ നടക്കുന്ന ഫെസ്റ്റിവലിലേത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!