0 Comments

നൂറാമത്തെ കിസാന്‍ റെയില്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. മഹാരാഷ്ട്രയിലെ സംഗോളയില്‍ നിന്നും പശ്ചിമ ബംഗാളിലെ ഷാലിമാറിലേയ്ക്കുള്ള കിസാന്‍ റെയില്‍ പദ്ധതിയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ഷക ശാക്തീകരണത്തിനും അവരുടെ സമ്ബാദ്യം വര്‍ദ്ധിപ്പിക്കാനുമുള്ള വലിയ ചുവടുവെപ്പാണ് കിസാന്‍ റെയിലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല, കോവിഡ് പ്രതിസന്ധികളെല്ലാം മറികടന്ന് പദ്ധതി നടപ്പിലാക്കിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *