0 Comments

പുതുവത്സരാഘോഷത്തിന് പണം നല്‍കാന്‍ വിസമ്മതിച്ച മുത്തശ്ശിയെ 19 കാരനായ കൊച്ചുമകന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ റോഹ്താഷ് നഗര്‍ സ്വദേശിനിയായ സതിഷ് ജോളിയെയാണ് കൊച്ചുമകനായ കരണ്‍ ജോളി കൊലപ്പെടുത്തിയത്.

റോഹ്താഷ് നഗറിലെ വീട്ടില്‍ തനിച്ചായിരുന്നു സതീഷ് ജോളി താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ പ്രതിയായ കരണ്‍ മുത്തശ്ശിയായ സതീഷ് ജോളിയോട് പണം തരാന്‍ ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോള്‍ കൊല്ലുകയും തുടര്‍ന്ന് 18,000 രൂപ മോഷ്ടിക്കുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തല്‍.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!