0 Comments

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിഹാറില്‍ ചൊവ്വാഴ്ച നടന്ന രാജ് ഭവന്‍ മാര്‍ച്ചില്‍ സംഘർഷം. മാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ഇതേ ആവശ്യമുന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കു ചേരുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

പട്‌നയിലെ ഗാന്ധി മൈദാനില്‍ നിന്നാരംഭിച്ച പ്രകടനം ദാക്ക് ബംഗ്ലാവ് ചൗക്കില്‍ ബാരിക്കേഡുകളും ബാറ്റണുകളുമായി പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *