0 Comments

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തെന്നിന്ത്യന്‍ താരം രജനീകാന്ത്. ആരോഗ്യകാരണങ്ങളാലാണ് രജനിയുടെ പിന്മാറ്റം. ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ട് എന്നും ജനങ്ങളെ സേവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന രക്തസമ്മര്‍ദം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ രണ്ടു ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്.  2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് രജനികാന്ത് പ്രഖ്യാപിച്ചിരുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *