0 Comments

ന്യൂഡൽഹി :കർഷകസമര കേന്ദ്രത്തിൽ വച്ച് വിദ്യാർഥി-കർഷക ഐക്യത്തിൻ്റെ കാഹളമുയർത്തി എസ് എഫ് ഐ രൂപീകരണത്തിൻ്റെ അൻപത് വർഷങ്ങൾ ആഘോഷിച്ചു.

രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലാണ് നൂറുകണക്കിന് എസ് എഫ് ഐ പ്രവർത്തകരും പഴയ കാല നേതാക്കളും വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ അരനൂറ്റാണ്ട് ആഘോഷിക്കാൻ ഒത്തുചേർന്നത്.

മുൻ കാല നേതാക്കളിൽ പലരും കർഷക സമരത്തിൻ്റെ നേതൃത്വത്തിൽ സജീവമായുള്ളവരാണ്. മുൻ എസ് എഫ് ഐ നേതാവും കർഷക സമരത്തിൻ്റെ നേതാവുമായ അമ്രാറാം സുവർണ ജൂബിലി പരിപാടി ഉദ്ഘാടനം ചെയ്തു.

എസ് എഫ് ഐ അഖിലേന്ത്യാ ജോ. സെക്രട്ടറി ദിനിത് ദെൻ്റ, അഖിലേന്ത്യാ സെക്രട്ടറിയറ്റംഗം നിതീഷ് നാരായണൺ, മുൻ രാജസ്ഥാൻ എം എൽ എ യും കർഷക സംഘം നേതാവുമായ പേമാറാം, വിവിധ കാലഘട്ടങ്ങളിലെ എസ് എഫ് ഐ നേതാക്കൾ തുടങ്ങിയവർ പൊതുയോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കർഷക സമരത്തിനിടയിൽ രക്തസാക്ഷികളായവർക്കും വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ രക്തസാക്ഷികൾക്കും ആദരമർപ്പിച്ചും ഭഗത് സിംഗിൻ്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയുമാണ് പരിപാടി ആരംഭിച്ചത്. എസ്എഫ്ഐ രാജസ്ഥാൻ സംസ്ഥാന പ്രസിഡൻ്റ് സമരകേന്ദ്രത്തിൽ എസ് എഫ് ഐ പതാകയുയർത്തി. നിരവധിയായ കർഷക പോരാളികളും പരിപാടിക്കെത്തിയിരുന്നു. പൊതുയോഗത്തിനുശേഷം വിദ്യാർഥികളും കർഷകരും ഒന്നിച്ച് പ്രകടനം നടത്തി.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *