0 Comments

വിദേശത്തുനിന്ന് കാനഡയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സർക്കാർ.

കാനഡയിലേക്ക് വിമാന മാർഗ്ഗം പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും  മൂന്ന് ദിവസത്തിനകം എടുത്ത കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം എന്ന്  ഇന്റർഗവൺമെന്റൽ മിനിസ്റ്റർ  ഡൊമിനിക് ലെബ്ലാങ്കിനെ ഉദ്ധരിച്ച്  വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ എന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക എന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവും എന്നാണ് അറിയാൻ കഴിയുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!