0 Comments

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്  4991  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ മരിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 553, മലപ്പുറം 459, പത്തനംതിട്ട 433, കോട്ടയം 454, കോഴിക്കോട് 425, തൃശൂര്‍ 421, കൊല്ലം 412, തിരുവനന്തപുരം 248, ആലപ്പുഴ 353, കണ്ണൂര്‍ 202, പാലക്കാട് 120, വയനാട് 163, ഇടുക്കി 102, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, പത്തനംതിട്ട 9, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം 5 വീതം, വയനാട് 4, കൊല്ലം 3, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *