0 Comments

27 അംഗ യൂറോപ്യൻ യൂണിയനുമായുള്ള 48 വർഷത്തെ ബന്ധം ബ്രിട്ടൻ അവസാനിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി ഇ.യു. വിട്ടത്. നാലരവർഷം നീണ്ട ബ്രെക്‌സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കു ഒടുവിലാണ് 48 വർഷത്തെ ബന്ധമുപേക്ഷിച്ചത്.

അതേസമയം, ഇ.യുവുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാർ ഇന്ന് മുതൽ നിലവിൽവന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞി അനുമതി നൽകിയതോടെ ബിൽ നിയമമായി. പുതുവർഷം പുതിയൊരു തുടക്കമാണെന്നും ബിൽ ഒറ്റദിവസംകൊണ്ട് പാസാക്കാൻ സഹായിച്ച പാർലമെന്റംഗങ്ങളോട് നന്ദി രേഖപ്പെടുത്തുവെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മുൻപ് ബ്രിട്ടൻ 27 അംഗ യൂറോപ്യൻ യൂണിയൻ വിട്ടിരുന്നെങ്കിലും വിടുതൽ കാലാവധി അവസാനിച്ചത് ഇന്നലെയാണ്.ബ്രിട്ടന്റെ ഭാവി നമ്മുടെ കൈയിലാണ്. ബ്രിട്ടീഷ് ജനതയുടെ താത്പര്യത്തിനും ലക്ഷ്യബോധത്തോടും കൂടി നമ്മൾ ഈ ചുമതല ഏറ്റെടുക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *