0 Comments

ഓസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ. ചേതേശ്വർ പുജാരയെ മാറ്റി പകരം ടീമിലേക്ക് മടങ്ങിയെത്തിയ രോഹിത് ശർമയെ വൈസ് ക്യാപ്റ്റനാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാകും

14 ദിവസത്തെ ക്വാറന്റീനുശേഷം രോഹിത് ടീമിനൊപ്പം ചേര്‍ന്നു. ഇതോടെ താരത്തെത്തേടി വൈസ് ക്യാപ്റ്റന്‍ പദവിയുമെത്തി. നിലവില്‍ ചേതേശ്വര്‍ പൂജാരയായിരുന്നു ഇന്ത്യന്‍ ടീമിന്റെ സഹനായകന്‍. വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ അവസാന മൂന്നു ടെസ്റ്റുകളില്‍ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ രഹാനെയുടെ നേതൃത്വത്തില്‍ രണ്ടാം ടെസ്റ്റില്‍ ഓസിസിനെതിരേ ഉജ്ജ്വല വിജയം നേടിയിരുന്നു. മൂന്നാം ടെസ്റ്റ് ജനുവരി ഏഴിന് ആരംഭിക്കും. സിഡ്‌നിയാണ് വേദി.

2013ലാണ് രോഹിത് ശർമ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 32 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ചു. ആറ് സെഞ്ചുറികൾ ഉൾപ്പെടെ 2141 റൺസാണ് രോഹിത് നേടിയത്. ടെസ്റ്റ് മത്സരങ്ങളിൽ സ്ഥിരാംഗമാകാൻ ആറു വർഷത്തിനിടയിലും രോഹിത്തിന് കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!