0 Comments

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി രാജ്യസഭ എം.പി സ്ഥാനം രാജിവച്ചു. അൽപ്പസമയം മുൻപായിരുന്നു രാജി. രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതിക്ക് രാജി നൽകി. ഇതോടു കൂടി രാജ്യസഭയിൽ കേരള കോൺഗ്രസിൻ്റെ ഏക പ്രാതിനിധ്യം നഷ്ടമായിരിക്കുകയാണ്. പാർലമെൻ്റിലുള്ള തോമസ് ചാഴികാടനാണ് നിലവിലുള്ള ഏകപാർട്ടി എം.പി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് ജോസ് കെ.മാണിയുടെ രാജിയെന്നും സൂചനയുണ്ട്.

ഇതിനിടയിൽ കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ജോസ് കെ.മാണി മത്സരിക്കണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. പാലാ സീറ്റ് സംബന്ധിച്ച് സി.പി.എം ഉറപ്പ് നൽകാത്തത് കൊണ്ടാണ് ജോസ് കെ.മാണിയുടെ രാജി വൈകുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട്, രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കേസിൽ അനുകൂലവിധി വരുംവരെ രാജിയുണ്ടാവില്ലന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.

ജോസ് കെ. മാണിയുടെ രാജിയിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് (M) ന്‌ നൽകാൻ തന്നെ സി.പി.എമ്മിൽ ധാരണയായിരുന്നു. ഇക്കാര്യത്തിൽ സി.പി.ഐക്കും എതിർപ്പുകൾ ഇല്ല. രാജി നൽകിയ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുമായി കേരളത്തിൽ സജീവമാകാൻ തന്നെയാണ് ജോസ് കെ. മാണിയുടെ തീരുമാനം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *