0 Comments

കേരള മന:സാക്ഷിയെ ഞെട്ടിച്ച തിരുവനന്തപുരം പീഢനക്കേസിൽ ചില ഞെട്ടിക്കുന്ന വഴിത്തിരുവുകൾ വന്നതായി സൂചന. അമ്മ, മകനെ പീഡിപ്പിച്ചതായി ഗുരുതര ആരോപണമുയർന്ന കേസിൽ മാതാവായ യുവതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.14 കാരനായ കുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. സംഭവത്തിൽ കുട്ടിയുടെ മൊഴിയും അമ്മയ്ക്ക് എതിരായിരുന്നു. ഭർത്താവ് വിദേശത്തായ യുവതി മൂന്ന് വർഷമായി മകനെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.

ഇതിനിടയിൽ യുവതിയുടെ ഇളയ മകൻ പരാതിക്കാരനായ പിതാവിനെതിരെ രംഗത്ത് വന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. അച്ഛൻ്റെ നിർബന്ധപ്രകാരമാണ്, അമ്മക്കെതിരായി മൊഴി നൽകിയതെന്ന വെളുപ്പെടുത്തലാണ് ഇളയകുട്ടി നടത്തിയിരിക്കുന്നത്. പ്രണയ വിവാഹിതരായ യുവതിയും, ഭർത്താവും മൂന്ന് വർഷം മുൻപ് വേർ പിരിഞ്ഞിരുന്നു.

നിയമപരമായി വിവാഹമോചനം നടത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് യുവതി പരാതി നൽകിയതിൻ്റെ വൈരാഗ്യമാണ് പീഢന പരാതിക്ക് കാരണമായതെന്നാണ് പ്രധാന ആക്ഷേപം.യുവതിയുടെ നിരപരാധിത്വം തെളിയിക്കാനായി ബന്ധുജനങ്ങൾ നെട്ടോട്ടത്തിലാണ്.അപൂർവ്വമായ കേസിൻ്റെ നിജസ്ഥിതിയറിയാൻ കേരളവും കാത്തിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *