0 Comments

കൊവിഡ് വാക്സിനെതിരായ
മരുന്ന് രാജ്യവ്യാപകമായി വിതരണം ചെയ്തു തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ. ഇതിനിടയിൽ ആരോഗ്യരംഗത്ത് മികച്ച നേട്ടവും, പ്രശംസയും കൈവരിച്ച കേരളത്തിന് ആശങ്കയുണർത്തി പുതിയ റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 29% കേരളത്തിൽ നിന്നുമാണെന്നതാണ് പുതിയ കണക്കുകൾ. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായി വരുന്ന ഘട്ടത്തിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. രോഗവ്യാപനത്തിൽ സംസ്ഥാനം ഒന്നാമതായതാണ് ആശങ്കയുണർത്തുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കൊവിഡ്നിയന്ത്രണ വിഭാഗം നടത്തിയ കണക്കെടുപ്പിലാണ് പുതിയ വിവരം പുറത്ത് വന്നിരിക്കുന്നത്. പുതിയ കണക്ക് പ്രകാരം സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ കണക്ക് ഇങ്ങനെയാണ്:
നിലവിൽ രോഗബാധിതരായിട്ടുള്ളവർ – 65,252

കൊവിഡ് മരണം – 3,209

നിരീക്ഷണത്തിൽ കഴിയുന്നവർ – 1,98,270

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണ് കേരളത്തിൽ കൊവിഡ് വ്യാപനത്തിനിടയാക്കിയതെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. എന്തും നേരിടാൻ സഞ്ജമാണെന്ന ആത്മവിശ്വാസത്തിലും, തയ്യാറെടുപ്പിലുമാണ് ആരോഗ്യവകുപ്പും, സർക്കാരും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!