0 Comments

ജസ്റ്റിസ് കമാൽപാഷ സജീവ രാഷ്ട്രീയത്തിലേക്ക്. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.യു.ഡി.എഫ് സ്വതന്ത്രനായി ജസ്റ്റിസ് കമാല്‍പാഷ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. പുനലൂർ മണ്ഡലം നല്‍കാമെന്നാണ് UDF വാഗ്ദാനമെങ്കിലും, തൃക്കാക്കര മണ്ഡലത്തിനോടാണ് തനിക്ക് താല്‍പര്യമെന്ന് കമാല്‍പാഷ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
തൃക്കാക്കര അല്ലെങ്കില്‍ എറണാകുളത്തിന് സമീപത്തെ ഏതെങ്കിലും മണ്ഡലം വേണമെന്നാണ് കമാല്‍ പാഷയുടെ നിലപാട്.

ത്യക്കാക്കരയിൽ പി.ടി തോമസിൻ്റെ മണ്ഡലമായതിനാൽ സാധ്യത കുറവാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് താൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്, അഴിമതി തുടച്ചു നീക്കുമെന്നും കമാല്‍പാഷ അഭിമുഖത്തിൽ വ്യക്തമാക്കിക്കഴിഞ്ഞു. അടുത്തകാലത്തായ പൊതു പ്രശ്നങ്ങളിൽ കമാൽപാഷ
സജീവമായി ഇടപെടുന്നുണ്ട്. ഉദ്ഘാടനത്തിന് മുൻപ് വൈറ്റില – കുണ്ടന്നൂർ മേൽപ്പാലം തുറന്ന് നൽകിയ V4 കേരളയുടെ നടപടിയെ ന്യായീകരിച്ച് സർക്കാരിനെതിരായി കമാൽ പാഷ നിലപാടെടുത്തിരുന്നു.

UDF ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് കമാല്‍പാഷ നേരത്തെ തന്നെ പറഞ്ഞിരുന്നു. മത്സരിച്ച് നിയമസഭയിലെത്തിയാൽ MLA ശമ്പളം തനിക്ക് വേണ്ടെന്നും, LDF നോടും,ബി.ജെ.പിയോടും താല്‍പര്യമില്ലെന്നും കമാല്‍പാഷ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.കമാൽ പാഷയുടെ നീക്കത്തെ കോൺഗ്രസ് നേതൃത്വം സ്വാഗതം ചെയ്തെങ്കിലും, കരുതലോടെയാവും കൂടുതൽ പ്രതികരണങ്ങളിലേക്ക് കടക്കുക.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *