0 Comments

കേരളത്തിലെകൊവിഡ്ബാധിതരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല ആരോഗ്യ വകുപ്പിനെ തിരികെയേൽപ്പിക്കാൻ സർക്കാർ തീരുമാനം. ഇടക്കാലത്ത്, സമ്പർക്ക ബാധിതരുടെ പട്ടിക തയ്യാറാക്കാനുള്ള ചുമതല പോലീസിനെ ഏൽപ്പിച്ചിരുന്നു.ഇത് അന്ന് ഏറെ വിവാദങ്ങൾക്കും, പരാതികൾക്കും ഇടയാക്കിയിരുന്നു.പോലീസിന്അമിത ജോലിഭാരംഎന്നതായിരുന്നു പ്രധാന കാരണം. ആരോഗ്യവകുപ്പിനെ മറികടന്ന് ഇത്തരം ഒരു ചുമതലപോലീസിന് നൽകിയത് തെറ്റാണന്ന വിമർശനവുമായി ആരോഗ്യരംഗത്തെ വിദഗ്ദ്ധരും രംഗത്ത് വന്നിരുന്നു.

ലോക്ഡൗണിൽആരോഗ്യരംഗത്തെ മികച്ച രീതിയിൽ നയിച്ച, ആരോഗ്യ പ്രവർത്തകരെ മറികടന്ന് ഇത്തരമൊരു തീരുമാനമെടുത്തത് ജീവനക്കാരുടെ മനോവീര്യം കെടുത്താനാണന്ന ആക്ഷേപവും ഉയർന്നിരുന്നു.എന്നാൽ, ഇത്തരത്തിലെടുത്ത തീരുമാനം ആരോഗ്യ പ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കാനാണന്നായിരുന്നു സർക്കാർ നിലപാട്. പോലീസിനെ ഒഴിവാക്കിയത് സംബന്ധിച്ച അറിയിപ്പ് ഡി.ജി.പി എല്ലാ പോലീസ് മേധാവികൾക്കും കൈമാറിയിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!