0 Comments

വൈറ്റില – കുണ്ടന്നൂർ മേൽപ്പാല നിർമ്മാണത്തിൽ സർക്കാരിന് ലാഭമെന്ന് റിപ്പോർട്ടുകൾ. എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് പണി പൂർത്തിയാക്കിയതെന്ന് കണക്കുകൾ. വൈറ്റില മേൽപ്പാലത്തിന് നിർമ്മാണ ചിലവ് 85.90 കോടി രൂപയും, കുണ്ടന്നൂർ മേൽപ്പാലത്തിന് 82.74 രൂപയുമായിരുന്നു ഭരണാനുമതി പ്രകാരമുള്ള എസ്റ്റിമേറ്റ്. വൈറ്റില മേൽപ്പാലം നിർമ്മാണതുകയേക്കാൾ 6.73 കോടി രൂപയ്ക്കും, കുണ്ടന്നൂർ മേൽപ്പാലം 8.29 കോടി രൂപയ്ക്കും ലാഭകരമായി പൂർത്തിയാക്കുവാൻ സാധിച്ചു.

2017 ഡിസംബർ11നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു കരാർ ഏറ്റെടുത്തത്. കമ്പനിയുടെ ഉപകരാർ ഏറ്റെടുത്ത രാഹുൽ കൺസ്ട്രക്ഷനായിരുന്നു നിർമ്മാണ ചുമതലയും. 440 മീറ്റർ നീളമുള്ള വൈറ്റില മേൽപ്പാലം, 3 വരികൾ വീതമുള്ള ആറുവരിപ്പാത. മേൽപ്പാലവും മെട്രോ റെയിലുമായി 5.5 മീറ്റർ ഉയരവിത്യാസമുണ്ട്.
കുണ്ടന്നൂർ മേൽപ്പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം 2018 മാർച്ച് 26നായിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനായിരുന്നു നിർമ്മാണചുമതല. 450മീറ്റർ നീളമാണ് പാലത്തിനുള്ളത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *