0 Comments

പാർട്ടിയിൽ പരസ്യ പ്രതിഷേധമുയർത്തുന്ന ശോഭ സുരേന്ദ്രനെ പിന്തുണച്ച് മുതിർന്ന നേതാവ് എം.ടി രമേശ്. അഭിപ്രായം തുറന്ന് പറയുന്നവരെല്ലാം വിമതരല്ലെന്നും, അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടന്നുമായിരുന്നു എം.ടി രമേശിൻ്റെ പ്രതികരണം. പാർട്ടിയിലെ പ്രശ്നങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പരിഹരിക്കണമെന്നും എം.ടി രമേശ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മുതിർന്ന ബി.ജെ.പി നേതാവായ ഡോ.ബി.രാധാകൃഷ്ണമേനോൻ ശോഭ സുരേന്ദ്രനെ തള്ളി രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ വിമത നീക്കം അനുവദിക്കില്ലന്നും രാധാകൃഷ്ണമേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രനെ പിന്തുണച്ച് എം.ടി രമേശ് രംഗത്ത് വന്നതെന്നും ശ്രദ്ധയമാണ്.

നിയമസഭ തിരഞ്ഞെടുപ്പു ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ശോഭ സുരേന്ദ്രനും, പാർട്ടി ഔദ്യോഗിക പക്ഷവും തമ്മിലുള്ള പരസ്യപോര് പാർട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.നേരത്തെ, ഇത്തരം വിഷയം വന്നപ്പോൾ ആർ.എസ്.എസ് നേതൃത്വം ഇരു വിഭാഗങ്ങളെയും താക്കീത് നൽകി വിട്ടിരുന്നു. ഇടക്കാലത്ത് ശമനംവന്ന ഗ്രൂപ്പ്പോരാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *