0 Comments

തദ്ദേശതിരഞ്ഞെടുപ്പിൽ വിവാദമായ യു.ഡി.എഫ്, വെൽഫെയർ പാർട്ടി സഖ്യധാരണയിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ വെട്ടിലാക്കി വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി ആരുമായി സഖ്യത്തിന് ശ്രമിച്ചിട്ടില്ലന്നും, അതിനായി ആരേയും അങ്ങോട്ട് സമീപിച്ചില്ലന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി. സഖ്യത്തിന് ചർച്ചയുമായി തങ്ങളെ സമീപിച്ചത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനാണന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. മുല്ലപ്പള്ളിയുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സഖ്യത്തിന് വെൽഫെയർ പാർട്ടി തയ്യാറായത്. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തിൻ്റെ അറിവോടെയാണന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കിയിരിക്കുകയാണ്.

വെൽഫെയർ പാർട്ടി അധ്യക്ഷൻ്റെ പരസ്യ പ്രസ്താവന കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനെകുടിക്കിലാക്കുന്നതാണ്.വെൽഫെയർ പാർട്ടിയുമായി താൻ സഖ്യത്തിന് ശ്രമിച്ചിട്ടില്ലന്നും, ഇത് വെറും ആരോപണം മാത്രമാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. മുസ്ലീം ലീഗിൻ്റെ നിർബന്ധപ്രകാരമാണ് യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതെന്ന പ്രതിഷേധം, കോൺഗ്രസ് പാർട്ടിയിലെ ഒരു വിഭാഗം രഹസ്യമായി വിവാദമാക്കുന്നതായും സൂചനയുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *