0 Comments

ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് എൺപത്തിയൊന്നാം പിറന്നാൾ. മനോഹരമായ ശബ്ദ സൗന്ദര്യത്തിലൂടെയും, ആലാപനത്തിലൂടെയും ലോകശ്രദ്ധ പിടിച്ച് പറ്റിയ ഗായകനാണ് മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധർവ്വൻയേശുദാസ്. 1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം. അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ ചലച്ചിത്ര രംഗത്ത് നിറസാന്നിധ്യമാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ. ചലച്ചിത്ര രംഗത്ത് അസാമീസ്, കൊങ്കിണി, കാശ്മീരി ഭാഷയിലൊഴികെ മിക്കഭാഷയിലും യേശുദാസ് പാടിയിട്ടുണ്ട്.

കർണാടക സംഗീതരംഗത്തും യേശുദാസ് സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സംഗീതഞ്ജനും, നാടകനടനുമായ അഗസ്റ്റിൻജോസഫ് – എലിസബത്ത് ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് യേശുദാസിൻ്റെ ജനനം. ചെറുപ്പത്തിൽ ദുരിതമനുഭവിച്ച് വളർന്ന യേശുദാസ് മലയാളത്തിൽ നിന്നും ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തേക്ക് വളരുകയായിരുന്നു. ഫോർട്ട്കൊച്ചി സെൻ്റ്: ജോൺ ഡി. ബ്രിട്ടോസ്കൂൾ, പള്ളുരുത്തി സെൻ്റ്: സെബാസ്റ്റ്യൻ സ്കൂൾ എന്നിവടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ നിന്നും,
1949ൽ തൻ്റെ ഒൻപതാം വയസിലായിരുന്നു യേശുദാസിൻ്റെ സംഗീതലോകത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് തിരുവനന്തപുരം മ്യൂസിക് കോളേജ്, തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് എന്നിവടങ്ങളിലായിരുന്നു സംഗീത വിദ്യാഭ്യാസം.1958ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയായിരുന്നു ആദ്യ സമ്മാനത്തിൻ്റെ തുടക്കം. പിന്നീട് കർണാടക സംഗീതത്തിലെ മുടിചൂടാമന്നൻ ചെബൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലായിരുന്നു സംഗീത അഭ്യാസം. തുടക്കത്തിൽ സംഗീത ലോകത്ത് അവഗണന നേരിട്ട യേശുദാസ്, പിന്മാറാതെ തൻ്റെ സംഗീതസപര്യ തുടരുകയായിരുന്നു.

1961ൽ കെ.എസ് ആൻ്റണി സംവിധാനം ചെയ്ത ” കാൽപ്പാടുകൾ ” എന്ന ചിത്രത്തിലൂടെയാണ് ഗാനരംഗത്തേക്ക് കടന്ന് വന്നത്. “ജാതിഭേദം, മതദ്വേഷം ” എന്ന ശ്രീനാരായണ ഗുരുദേവ കീർത്തനം പാടിയാണ് യേശുദാസ് ഹരിശ്രീ കുറിച്ചത്. മദ്രാസിലെ ( ചെന്നൈ) ഭരണിസ്റ്റുഡിയോയിലായിരുന്നു റിക്കാർഡിംങ്. പ്രഭയാണ് ഭാര്യ. വിനോദ്, വിജയ്, വിശാൽ എന്നിവർ മക്കളാണ്.ഇതിൽ വിജയ് യേശുദാസ് സംഗീത രംഗത്ത് സജീവമാണ്. 2017ൽ പത്മവിഭൂഷണവും, 2002ൽ പത്മഭൂഷണവും, 1973ൽ പത്മശ്രീയും, ഏഴു വട്ടം ഭാരതത്തിലെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ, 25 തവണ കേരള സർക്കാറിൻ്റെ ചലച്ചിത്ര പിന്നണിഗാന അവാർഡ്,8 തവണ തമിഴ്നാട് സർക്കാറിൻ്റെ ചലച്ചിത്ര പിന്നണി ഗായക അവാർഡ്, 5 തവണ കർണാടക സംസ്ഥാന സർക്കാർ അവാർഡ്, 6 തവണ ആന്ധ്രാപ്രദേശ് സർക്കാർ അവാർഡ്, ഒരു തവണ പശ്ചിമ ബംഗാൾ സർക്കാർ അവാർഡ്, കേരള സർക്കാറിൻ്റെ സ്വാതി പുരസ്ക്കാരം, സ്വരലയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ മലയാളത്തിൻ്റെ ഗാന ഗന്ധർവ്വൻ നേടിയിട്ടുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!