0 Comments

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിൽ നിർണായക നീക്കങ്ങളുമായി കസ്റ്റംസ്. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി എ.അയ്യപ്പനെ ചോദ്യം ചെയ്തതിന് പിന്നാലെ, പ്രതികൾ മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്നു കസ്റ്റംസിനുനിയമോപദേശം.നിയമസഭാസമ്മേളനം നടക്കുന്നതിനാല്‍ അതിനുശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് Act പ്രകാരം സ്പീക്കറെ ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍വന്നിരിക്കുന്നത്. സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമ തടസങ്ങളില്ലെങ്കിലും സഭയോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സമ്മേളനം വരുന്നതുവരെ നടപടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. നിയമോപദേശം ഇ – മെയിലായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് അയച്ചെന്നാണു പുറത്ത് വരുന്ന പുതിയവിവരം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ UAE കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ്അലിഷൗക്രി കെയ്‌റോയിലേക്ക് 1.90 ലക്ഷം U.S ഡോളര്‍ കടത്തിയെന്നാണു കേസ്. സ്വര്‍ണക്കടത്ത് കേസിനു അനുബന്ധമായാണ് ഡോളര്‍ കടത്തിലും കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. എന്നാൽ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് എൽ.ഡി.എഫും, സർക്കാരും. സ്പീക്കർക്കെതിരായ നീക്കങ്ങളെ കരുതലോടെയാണ് സർക്കാരും വീക്ഷിക്കുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *