0 Comments

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ,പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു.  നീര​ജ്കു​മാ​ർയാ​ദ​വ്, കു​ൽ​ജീ​ത് സിം​ഗ് മ​ക്കാ​ൻ എ​ന്നി​വ​രെ​യാ​ണ് സി​.ബി​.ഐ​ യു​ടെ പ്ര​ത്യേ​ക വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളായ വാ​ട്‌​സ്ആ​പ്പ്, ടെ​ല​ഗ്രാം തു​ട​ങ്ങി​ നിരവധി സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ​ഫോ​മു​ക​ള്‍ വ​ഴി​യാ​ണ് ഇ​വ​ര്‍ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വി​ല്‍​പ​ന ന​ട​ത്താ​നു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ഇ​വ​ര്‍ ഇ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ര​സ്യം ചെ​യ്യു​കയായിരുന്നു രീതി. Paytm, Google pay ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​യി​രു​ന്നു പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​രു​വ​രെ​യും ജ​നു​വ​രി 22 വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ, ഇതിൻ്റെ പ്രധാന ഇടപാട് കേന്ദ്രങ്ങളായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, പോലീസും, സൈബർ സെൽ നിരീക്ഷിച്ച് വരികയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *