0 Comments

യു.ഡി.എഫ് പ്രവേശനത്തിനായി പി.സി ജോർജ് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിൽ, പ്രാദേശിക എതിർപ്പുമായി കോൺഗ്രസ് മണ്ഡലംകമ്മറ്റികൾ. ജോർജിൻ്റെ വരവിനെതിരായി വിവിധ മണ്ഡലം കമ്മറ്റികൾ പ്രമേയം പാസാക്കിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം ഈരാറ്റുപേട്ടയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തുന്നുണ്ട്. നേരത്തെ, പി.സി ജോർജ് യു.ഡി.എഫിൽ എത്തിയാൽ രാജിവയ്ക്കുമെന്ന് ഈരാറ്റുപേട്ട മുൻ മുൻസിപ്പൽ ചെയർമാൻ നിസാർ കുർബാനി അറിയിച്ചിരുന്നു. പി.സി ജോർജിൻ്റെ നിയോജക മണ്ഡലത്തിലാണ് ഈരാറ്റുപേട്ട. പ്രാദേശിക വികാരം എതിരാകുന്ന പശ്ചാത്തലത്തിൽ ജോർജ് പൂഞ്ഞാറിൽ മത്സരിക്കാൻ സാധ്യതയില്ലന്നും റിപ്പോർട്ടുകളുണ്ട്. പൂഞ്ഞാറിന് പകരം കാഞ്ഞിരപ്പള്ളിയോ, ഇടുക്കിയോ വച്ച് മാറാനും സാധ്യതയുണ്ട്. തൻ്റെ യു.ഡി.എഫ് പ്രവേശനത്തിന് എതിരായ പ്രതികരണങ്ങളെ പി.സി ജോർജ് തള്ളിക്കളയുകയും, സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് പ്രാദേശിക നേതൃത്വത്തിന് അംഗീകരിക്കേണ്ടി വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. മുന്നണിയിൽ രമേശ് ചെന്നിത്തലയുടെ നേത്യത്വത്തിലുള്ള ഐ ഗ്രൂപ്പാണ് പി.സി ജോർജിൻ്റെ മുന്നണി പ്രവേശനത്തിനായി ചരട് വലിക്കുന്നതെന്ന സംസാരവും പാർട്ടി അണികൾക്കിടയിലുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *