0 Comments

നെടുമങ്ങാട് എം.എൽ.എയും, സി.പി.ഐ നേതാവുമായ സി.ദിവാകരൻ വീണ്ടും മത്സര രംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി.ദിവാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഇത്തവണ മത്സര രംഗത്ത് ഉണ്ടാവുമെന്നും, ഇനി മത്സരിക്കാനില്ല, മാറി നിൽക്കും എന്നുള്ള ഡയലോഗ് പറയുന്ന കോൺഗ്രസ്കാരനല്ല താൻ കമ്മ്യൂണിസ്റ്റ്കാരനെന്നായിരുന്നു ഇതു സംബന്ധിച്ച സി.ദിവാകരൻ്റെ മറുപടി. അതിനൊപ്പം പുതുതലമുറ രാഷ്ട്രീയത്തിൽ വരുന്നതിനെയും സി.ദിവാകരൻ സ്വാഗതം ചെയ്തു.പുതിയവർ വരണം, പഴയ തലമുറയും വേണം രണ്ടും കൂടി ചേർന്ന് പോകുമ്പോഴാണ് ഇതിൽ പൂർണത വരുന്നതെന്നും ദിവാകരൻ കൂടിച്ചേർത്തു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!