0 Comments

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷത്തിലെത്തുന്ന മലയാള കുടുംബ ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ അഥവാ മഹത്തായ ഭാരതീയ അടുക്കള’ 15ന് റിലീസ് ചെയ്യും. കേരളത്തില്‍ നിന്നുള്ള ആഗോള മലയാളം OTT ഫ്ലാറ്റ്ഫോമായ
നീസ്ട്രീമിലൂടെയാണ് റിലീസ് ചെയ്യുന്നത്. യുവ സംവിധായകൻ ജിയോബേബിയുടേതാണ് ചിത്രം. ചിത്രത്തിൻ്റെ രചനയും സംവിധായകൻ തന്നെയാണ്.”തൊണ്ടിമുതലും, ദൃക്സാക്ഷിയും” എന്ന പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും, നിമിഷസജയനും ഒന്നിക്കുന്ന ചിത്രമാണിത്. സാലു കെ ജോർജ് ഛായാഗ്രഹണവും, സൂരജ് എസ്.കുറുപ്പ്, മാത്യൂസ് പുളിക്കൻ ടീം സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ രഞ്ജി പണിക്കരാണ്.നിർമ്മാണം ജോമോൻ ജേക്കബ് – വിഷ്ണുരാജൻ – സജിൻ എസ് രാജ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *