0 Comments

സംസ്ഥാനത്ത് തീയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
കൊവിഡ് ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും, തീയേറ്റർ ഉടമകളുടെ സംഘടനകൾ ഇപ്പോൾ തുറക്കുന്നില്ലന്ന നിലപാടിലാണ്. അൻപത് ശതമാനം ആളുകളെവച്ച് തീയേറ്റർ തുറക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് സംഘടനകളുടേത്. ഇത് തങ്ങൾക്ക് സാമ്പത്തിക നഷ്ടം വരുമെന്ന നിലപാടിലാണവർ. മാത്രമല്ല വൈദ്യുതി ചാർജ് നിരക്കിലും, വിനോദനികുതിയിളവിലും സർക്കാർ തീരുമാനമെടുക്കണമെന്ന ആവശ്യവും സംഘടനകൾ ഉന്നയിച്ചിരിക്കെയാണ് മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ ഇന്ന് യോഗം ചേരുന്നത്.വിജയ് ചിത്രം മാസ്റ്റർ 13ന് തീയേറ്ററിലെത്തുന്ന പശ്ചാത്തലത്തിൽ തീയേറ്റർ തുറക്കുമെന്നാണ് വിജയ് ഫാൻസിൻ്റെയും പ്രതീക്ഷ.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *