0 Comments

കുപ്രസിദ്ധ ഗുണ്ടാത്തലവൻ വിനീത് സഞ്ജയൻ (32) എതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പോലീസ്. കോട്ടയം ജില്ല പോലീസ്മേധാവി ജി. ജയദേവിൻ്റെ റിപ്പോർട്ട് അടിസ്ഥാനത്തിൽ കളക്ടർ എം. അഞ്ജനയാണ് കാപ്പ ചുമത്തി ഉത്തരവിട്ടത്. ഇയാളെ അറസ്റ്റ് ചെയ്ത് വിയ്യൂർസെൽട്രൽ ജയിലിലേക്ക് മാറ്റി. കോട്ടയത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയാണ് ഇയാൾ. കഞ്ചാവ് – ലഹരിക്കടത്ത് ബന്ധമുള്ള വിനീത് – ചങ്ങനാശ്ശേരിയിൽ മീൻ വിൽപ്പനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതും, പോലീസുകാർക്കെതിരെ അക്രമണം നടത്തിയതുമുൾപ്പെടെ 25 ഓളം ക്രിമിനൽകേസുകളിലെ പ്രതിയാണ്. ഈ കേസുകളുടെ റിപ്പോർട്ടടക്കം ജില്ലാ പോലീസ് മേധാവി നൽകിയ വിശദാംശത്തിൻ്റെ അടിസ്ഥാനത്തിലാണ് വിനീതിനെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!