0 Comments

പാലസീറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി എൻ.സി.പി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. എൻ.സി.പി നേതാക്കളായ എ.കെ ശശീന്ദ്രനും, മാണി.സി.കാപ്പനുമാണ് മുഖ്യമന്ത്രിയുമായി ചർച്ചനടത്തിയത്.
ചർച്ചയിൽ പാലാ സീറ്റ് വിട്ട് നൽകില്ലന്ന നിലപാട്മാണി.സികാപ്പൻആവർത്തിച്ചതാണ് പ്രതിസന്ധിക്ക് കാരണം.എന്നാൽ, മുന്നണി വിടില്ലന്ന് എ.കെ ശശീന്ദ്രൻ നിലപാട് എടുത്തതോടെ എൻ.സി.സി പിളർപ്പിലേക്കെന്ന സൂചനയാണ് നൽകുന്നത്. ഇരുവിഭാഗങ്ങളോടും ഒരുമിച്ച് പോകാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇതിനിടയിൽ എൻ.സി.പി ദേശീയദ്ധ്യക്ഷൻ ശരത്പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തി. പാലാ സീറ്റ് ഉൾപ്പെടെയുള്ള എൻ.സി.പിയുടെ സിറ്റിംങ് സീറ്റുകൾ സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ചർച്ചകൾ നടന്നതായി സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *