0 Comments

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ശക്തമായ താക്കീതുമായി ശോഭ സുരേന്ദ്രൻ.സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റെടുത്തത് മുതൽ തുടർച്ചയായി താൻ അവഗണന നേരിടുകയാണ്.പരാതിയിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് പത്ത് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കണം ഇല്ലെങ്കിൽ താൻ നിയമസഭ മത്സര രംഗത്ത് ഉണ്ടാവില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്. ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്രനേതൃത്വം അടുത്തയാഴ്ച ശോഭ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.ഇതിനിടയിൽ സംസ്ഥാന നേതൃത്വവും, ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ശോഭ സുരന്ദ്രനുമായുള്ള പ്രശ്നം സംസ്ഥാന ഘടകം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന നിലപാട് ആർ.എസ്.എസ് സംസ്ഥാന കേന്ദ്രത്തിനും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!