0 Comments

ആവേശകരമായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് സമനില.ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു ഇന്ത്യ സമനിലയിലെത്തിയത്. അനായാസ വിജയം കണ്ട് ഗ്രൗണ്ടിലിറങ്ങിയ ഓസ്ട്രേലിയയെ ഇന്ത്യ തളയ്ക്കുകയായിരുന്നു. ഒരു ഓവർ ബാക്കിനിൽക്കെ 5 – 334 റൺസ് എന്ന് നിൽക്കെയാണ് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിച്ചത്.ഇതോടെ ഓരോ മത്സരം വീതം ജയിച്ച് ഇരു ടീമുകളും പരബരയിൽ തുല്യരായിരിക്കുകയാണ്.ഒന്നാം ഇന്നിംങിസിൽ ഓസ്ട്രേലിയ 338 റൺസിന് പുറത്തായിരുന്നു, രണ്ടാം ഇന്നിംങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. മത്സരത്തിൽ 161 പന്തില്‍ 23 റണ്‍സുമായി ഹനുമ വിഹാരിയും, 128 പന്തില്‍ 39 റണ്‍സുമായി അശ്വിനും പുറത്താകാതെ നിന്നു. ഇരുവരേയും പുറത്താക്കാന്‍ ഓസീസ് ബൗളിങ് നിര കിണഞ്ഞ് ശ്രമിച്ചെങ്കിലും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും പിടിച്ചു നിന്നതോടെയാണ് ഇന്ത്യ സമനില പിടിച്ചത്.

നേരത്തെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ക്യാപ്റ്റന്‍ രഹാനെയെ (4) നഷ്ടമായതാണ്. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര – ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്ത്യന്‍ സ്‌കോര്‍ 250-ല്‍ നില്‍ക്കെ പന്തിനെ മടക്കി നഥാന്‍ ലിയോണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 118 പന്തില്‍ നിന്ന് മൂന്നു സിക്സും 12 ഫോറുമടക്കം 97 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. നാലാം വിക്കറ്റില്‍ പൂജാര – പന്ത് സഖ്യം 148 റണ്‍സ് ചേര്‍ത്തു. 205 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളോടെ 77 റണ്‍സെടുത്ത പൂജാരയെ ഹെയ്സല്‍വുഡ് പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി.

എന്നാല്‍ 89-ാം ഓവറില്‍ ക്രീസില്‍ ഒന്നിച്ച ഹനുമ വിഹാരി – അശ്വിന്‍ സഖ്യം ഓസീസ് ബൗളിങ് ആക്രമണത്തെ ശ്രദ്ധയോടെ നേരിട്ടതോടെ ഇന്ത്യ സമനില സ്വന്തമാക്കുകയായിരുന്നു. ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെയാണ് ഇന്ത്യയുടെ സമനിലയെ വരവേറ്റിരിക്കുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!