
ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചങ്ങനാശ്ശേരി, മഹാരാഷ്ട്ര സ്വദേശിയടക്കം രണ്ട് ഇന്ത്യക്കാർ മരിച്ചു. ചങ്ങനാശ്ശേരി വർഗീസ് മകൻ ആൽബിൻ (22), ദേവാൻഷു (21) എന്നിവരാണ് മരിച്ചത്. ഒമാനിലെ സുഹൈൽ ബഹ്വാൻ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന തലശ്ശേരി സ്വദേശി മുഹമ്മദ് സുനൂൽ, ആലപ്പുഴ സ്വദേശി ഹരികൃഷ്ണൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മസ്കറ്റിൽ നിന്നും 75 കിലോമീറ്റർ മാറി സമായീലിലായിരുന്നു അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് റോഡരുകിലെ ചെറിയഗർത്തത്തിലേക്ക്മറിയുകയായിരുന്നു.
പ്രശസ്തവിനോദസഞ്ചാര കേന്ദ്രമായ ജബൽശംസിൽ പോയി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. വാഹനമോടിച്ച മുഹമ്മദ് സുനൂൽ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.