0 Comments

​ പാലക്കാട് നഗരസഭയിൽ, ഗാന്ധി പ്രതിമയിൽ ബി.ജെ.പി പതാക പുതപ്പിച്ച സംഭവം വൻ വിവാദത്തിൽ. തിങ്കളാഴ്ച രാവിലെയാണ്. പ്രതിമയ്ക്ക് മുകളിൽ പതാക കെട്ടിത്തൂക്കിയത്.നേരത്തെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ഭരണം കിട്ടിയ ബി.ജെ.പി പ്രവർത്തകർ ജയ്ശ്രീറാം വിളിച്ച് ഫ്ലെക്സ് ഉയർത്തിയത് സംസ്ഥാനത്ത് വൻവിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭയിൽ ദേശീയ പതാകയുയർത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാവിലെ സംഭവമറിഞ്ഞെത്തിയ പോലീസ് ഗാന്ധി പ്രതിമയിലെ പതാക അഴിച്ച് മാറ്റുകയായിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും, ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നും. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഗാന്ധി പ്രതിമയ്ക്ക് സംരക്ഷണവലയം തീർത്തു മാണ് പ്രതിഷേധിച്ചത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!