0 Comments

കരിപ്പൂർ വിമാനത്താവളത്തിൽ സി.ബി.ഐ റെയ്ഡ്. പുലർച്ചെയാണ് സി.ബി.ഐ റെയ്ഡ് തുടങ്ങിയത്.വിമാനത്താവളത്തിലെ ജീവനക്കാരെയും, കസ്റ്റംസ് ഉദ്യോഗസ്ഥരെയും CBl പരിശോധിക്കുന്നതായി വിവരം പുറത്ത് വന്നിട്ടുണ്ട്. വിവാദമായ സ്വർണകടത്തിൻ്റെ പശ്ചാത്തലത്തിലാണ് റെയ്ഡെന്ന് സൂചനയുണ്ട്. കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്തിന് വേദിയാവുന്നു എന്ന ആരോപണം ഉയർന്ന് വന്നിരിക്കെയാണ് സി.ബി.ഐ പ്രത്യേക സംഘം അപ്രതീക്ഷിതമായി റെയ്ഡിനെത്തിയത്. കേരളത്തിൽ വിവാദമായ സ്വർണക്കടത്തിൽ സർക്കാരിനെ ഒരു ഘട്ടത്തിൽ പ്രതിരോധത്തിലാക്കിയ കേസിലെ പ്രതികളായ സ്വപ്നാ സുരേഷും, സരിത്തും സ്വർണം കടത്തിയത് കരിപ്പൂർ വിമാനത്താവളം വഴിയായിരുന്നു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!