0 Comments

വടക്കാഞ്ചേരി ലൈഫ്മിഷൻ ക്രമക്കേട് സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും.കേസിൽ തുടരന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനായ സന്തോഷ് ഈപ്പൻ ഹർജി സമർപ്പിച്ചിരുന്നു. യു. എ. ഇ കോൺസുലേറ്റ് വഴിയാണ് ധനം സമാഹരിച്ചതെന്നും ഇത് വിദേശനാണയ ശേഖരത്തിൻ്റെ പരിധിയിൽ വരില്ലയെന്നുമാണ് ഹർജിക്കാരൻ്റെ പ്രധാന വാദം. കേസിൽ മറ്റൊരു കക്ഷിയായ സംസ്ഥാന സർക്കാറിൻ്റെ നിലപാടും സമാന രീതിയിലാണ്. കേസിൻ്റെ FIR തന്നെ റദ്ദാക്കണമെന്നാണ്സർക്കാർആവശ്യം.നിലവിൽ വിജിലൻസ് അന്വേഷണം നടക്കുന്ന കേസിൽ, സി.ബി.ഐ അന്വേഷണത്തിൻ്റെ ആവശ്യമില്ലന്നനിലപാടാണ്സർക്കാരിനും.എന്നാൽ, വിജിലൻസ് അന്വേഷണംനടത്തുന്നത് കേസിൽക്രമക്കേട്നടന്നുവെന്നതിൻ്റെതെളിവാണന്നാണ്സി..ബി.ഐയുടെവാദം.
കേസിൻ്റെ അന്തിമതീരുമാനം എന്തെന്ന് ഹൈക്കോടതി വിധിയിലൂടെ ഇന്നറിയാം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!