0 Comments

ലൈഫ്മിഷൻ കേസ് സി.ബി.ഐ അന്വേഷണം തുടരാമെന്ന കോടതി വിധി സർക്കാരിന് തിരിച്ചടിയായപശ്ചാത്തലത്തിൽ നിയമ പോരാട്ടം തുടരുമെന്ന് അനിൽ അക്കരMLA. അനിൽ അക്കരയുടെ നിയോജക മണ്ഡലമായ വടക്കാഞ്ചേരിയിലെ നൂറോളം കുടുംബങ്ങൾക്ക് വീട്പണിത് നൽകിയതിൽ ക്രമക്കേട്കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഹൈക്കോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. സി.ബി.ഐ അന്വേഷണം തുടരാമെന്ന വിധി സ്വാഗതം ചെയ്യുന്നുവെന്നും, എന്തൊക്കെ നഷ്ടം വന്നാലും, ത്യാഗം സഹിക്കേണ്ടി വന്നാലും നിയമപോരാട്ടത്തിൽ നിന്ന് പിന്നോട്ട് പോകില്ലന്നും അനിൽ അക്കര എം.എൽ.എ വ്യക്തമാക്കിയിരിക്കുകയാണ്.ഇത് തൻ്റെ നിയോജക മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. കേസിൽഉദ്യോഗസ്ഥരുടെചെയ്തികൾക്കെതിരായ നടപടിയിൽ സർക്കാറിനെ കുറ്റപ്പെടുത്താൻ കഴിയില്ലന്ന കോടതി വിധി സർക്കാറിന് ആശ്വാസമായിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *