0 Comments

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇന്നത്തെ സ്വർണ വില പവന് 36960 രൂപയും, ഗ്രാമിന് 4620 രൂപയുമാണ്.കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വില ഇടിഞ്ഞിരുന്നു.1280 രൂപയുടെ ഇടിവ് സ്വർണ വിലയിൽ വന്നിരുന്നു. ഇപ്പോഴത്തെ വർധനവ് സൂചിപ്പിക്കുന്നത് വരും ദിവസങ്ങളിൽ സ്വർണവില ഉയരുമെന്ന് തന്നെയാണ്. വിപണിയിൽ സ്വർണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവുണ്ടായത് സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. വില കുറഞ്ഞതിൻ്റെ തിരക്ക് മിക്ക ജ്വലറികളിലും കാണാമായിരുന്നു. വിവാഹ സീസണായതിനാൽ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *