0 Comments

ഉഴവൂരിൽ വാഹനാപകടത്തിൽ വനിത ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. ചങ്കരാശ്ശേരിൽ വിജയമ്മ (54) ആണ് മരിച്ചത്.ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന വിജയമ്മ, ഉഴവൂർ വെളിയന്നൂർ പടിഞ്ഞാറേ പീടികയ്ക്ക് സമീപത്ത് വച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്.സ്ഥിരം ബംഗാളി പണിക്കാരുടെ ഓട്ടമുണ്ടായിരുന്ന വിജയമ്മ, ഓട്ടത്തിനിടയിൽ നായ കുറുകെ ചാടിയപ്പോഴായിരുന്നു അപകടം.നിയന്ത്രണം വിട്ട ഓട്ടോ സമീപത്ത് തിട്ടയിൽ ഇടിച്ച് വട്ടം മറിയുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചിരുന്നു.വനിതകൾക്കായുള്ള സർക്കാർ സ്വയംതൊഴിൽ പദ്ധതിയിലാണ് വിജയമ്മക്ക് ഓട്ടോ ലഭിച്ചത്. മൃതദേഹം നിലവിൽ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലിലാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *