0 Comments

ഇടുക്കി ജില്ലയിലെ കുത്തകപ്പാട്ട ഭൂമി വനഭൂമിയാക്കാനുള്ള നീക്കത്തിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിന്മാറണമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ. സാമ്പിൾ പ്ലോട്ട് സർവ്വേയുടെ മറവിൽ 40 ഉം,50 ഉം വർഷമായി കർഷകർ കയ്യിൽ വച്ചിരിക്കുന്ന ഏലമലക്കാടുകൾ വനഭൂമിയാക്കി മാറ്റാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു. കാർഷിക മേഖലയെ ബഫർ സോണാക്കി മാറ്റിയതിലൂടെ നിരവധി കർഷകർ കുടിയിറക്ക് ഭീഷണിയിലാണ്.ജനവാസ മേഖലകളും, കൃഷിയിടങ്ങളും പൂർണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്നും, ഇതിനായി കർഷകരുടെ സംയുക്ത യോഗം ജനുവരി മാസം പതിനഞ്ചാം തിയതി ചേർന്ന് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *