0 Comments

കൊവിഡ് മഹാമാരിയിൽ നിന്നും രാജ്യത്തെ സമ്പദ്ഘടന തിരിച്ച് വരുന്നതിനിടയിൽ ബാങ്കുകൾക്ക് ആശ്വാസകരമല്ലാത്ത കാര്യങ്ങൾ പുറത്ത് വരുന്നതെന്ന് സൂചനയുമായി റിസർവ് ബാങ്ക്. ഈ വർഷം സെപ്റ്റംബറോടെ കിട്ടാക്കടം 7.5 ശതമാനത്തിൽ നിന്നും, 13.5 ശതമാനമായി ഉയരുമെന്നാണ് വിവരം. ഇത് യഥാർത്ഥ്യമായാൽ ബാങ്കിംങ് ചരിത്രത്തിലെ ഏറ്റവും വലിയ കിട്ടാക്കട വർധനവാകും. കിട്ടാക്കടത്തിൻ്റെ തോത് കുറച്ച് കാട്ടുവാൻ വേണ്ടി 2019 – 20 വർഷങ്ങളിൽ 237876 കോടിരൂപ എഴുതിത്തള്ളിയ ബാങ്കുകൾക്കിത് തിരിച്ചടിയാവും. കൊവിഡ് വാക്സിൻ വിപണിയിലിറക്കുമെന്ന കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനമാണ് ബാങ്കിങ് മേഖലക്ക് ഉണർവ് നൽകിയത്‌.എന്നാൽ, ജനിതകമാറ്റം വന്ന കോവിഡ് വൈറസ് വ്യാപന ഭീഷണി ബാങ്കിംങ് മേഖലയ്‌ക്ക് ഭീഷണിയായതായി FSR (സാമ്പത്തിക സ്ഥിരതാ റിപ്പോർട്ട് ) ൽ പറയുന്നു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *