
സിനാമാലോകവും, ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റർ കേരളത്തിൽ പ്രദർശനം തുടങ്ങി. രാവിലെ 9 മണിക്ക് തന്നെ ചിത്രത്തിൻ്റെ പ്രദർശനം തുടങ്ങിയിരുന്നു. നീണ്ട പത്ത് മാസങ്ങൾക്ക് ശേഷം, കൃതമായി പറഞ്ഞാൽ 309 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുന്നത്. മാസ്റ്ററിൻ്റെ റിലീസിൻ്റെ തലേ ദിവസമാണ് തീയേറ്റർ ഉടമകളും, സർക്കാരും തുറക്കുന്നതിന് ധാരണയിലെത്തിയത്.
കൊവിസ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് തീയേറ്ററുകൾ പ്രവർത്തിക്കുക. 50 % ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കുക. മിക്ക തീയേറ്ററുകളിലും ആദ്യ പ്രദർശനം ഫാൻസ് അസോസിയേഷനാണ് ബുക്ക് ചെയ്തിരിക്കുന്നത്. രാവിലെ മുതൽ തീയേറ്ററുകളിൽ ആരാധകർ എത്തിച്ചേർന്നിരുന്നു. കാത്തിരുന്ന ചിത്രം പ്രദർശനത്തിനെത്തിയെങ്കിലും, പതിവ് ആഘോഷങ്ങൾ നടത്താൻ പറ്റാത്തതിൻ്റെ നിരാശയും ആരാധകർക്കുണ്ട്.