0 Comments

വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ വിജിലൻസ് അന്വേഷണമില്ലന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്.നിയമസഭയിൽ ധനകാര്യ വകുപ്പിൻ്റെ ചർച്ചയിലാണ് മന്ത്രി ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. ട്രഷറി തട്ടിപ്പ് ഗൂഡാലോചനയുടെ ഭാഗമല്ല, ഒരു വ്യക്തിയുടെ മാത്രം പിഴവാണ്. മാത്രമല്ല, പണം തിരിച്ച് ഈടാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ധനമന്ത്രി വ്യക്തമാക്കി. തട്ടിപ്പിന് കാരണം സോഫ്റ്റ് വെയറിലെ പിഴവല്ലന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു
രാവിലെ 9 മണിക്ക് നിയമസഭ സമ്മേളനം തുടങ്ങിയപ്പോൾ, ധനകാര്യ വകുപ്പിൻ്റെ ചോദ്യോത്തരവേളയാണ് നടന്നത്. ലൈഫ്മിഷൻ പദ്ധതിയിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ, അടിയന്തര പ്രമേയത്തിന് അനിൽ അക്കര എം.എൽ.എ നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതിനിടയിൽ നിയമസഭ ഓഡിറ്റിൽ ഉൾപ്പെടാത്ത കാര്യങ്ങൾ, CAG – കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തോമസ് ഐസക് നിയമസഭയിൽ കുറ്റപ്പെടുത്തി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *