0 Comments

നിയമസഭ തിരഞ്ഞെടുപ്പിൽ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് കെ.മുരളിധരൻ എം.പി.തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലക്കും, ഉമ്മൻ ചാണ്ടിക്കും തുല്യ പ്രാധാന്യമാണെന്നായിരുന്നു മുരളിയുടെ പ്രസ്താവന.രമേശ് ചെന്നിത്തല മാത്രമല്ല, ഉമ്മൻചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയും മുരളീധരൻ നൽകി. കൂടുതൽ എം.എൽ.എമാർ പിന്തുണയ്ക്കുന്നവർ മുഖ്യമന്ത്രിയാവുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. തൻ്റെ മണ്ഡലമായ വടകര വിട്ട് മറ്റൊരിടത്തേക്കും പ്രചരണത്തിന് പോകില്ലന്നും മുരളി വ്യക്തമാക്കി.മുരളീധരൻ്റെ പരസ്യ അഭിപ്രായപ്രകടനം കോൺഗ്രസിന് ക്ഷീണമായി മാറിയിരിക്കുകയാണ്.നിയമസഭ എങ്ങനെയും പിടിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം നിലനിൽക്കെ, പരസ്യ പ്രസ്താവന കെ.പി.സി.സി വിലക്കിയിട്ടും മുരളി അഭിപ്രായം തുറന്നടിക്കുന്നത് വിജയ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *