
സ്വകാര്യതയുടെ പേരിൽ വാട്സാപ്പിൽ നിന്നും ഉപഭോക്താക്കളുടെ വൻ കൊഴിഞ്ഞ് പോക്ക്.ഉപഭോഗ്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യമാക്കുമെന്ന് വാട്സ്ആപ്പ് തീരുമാനമെടുത്തിരുന്നു. സ്വകാര്യ വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇടക്കാലത്ത് വാട്സ്ആപ്പ്, ഫേസ് ബുക്കിനെ വാങ്ങിയിരുന്നു. ഇതോടെ ഫേസ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങളും പരസ്യപ്പെടുത്തുവാൻ തീരുമാനം വന്നിരുന്നു. ഇതിനെത്തുടന്ന് സ്വകാര്യത ഇല്ലാതാകുമെന്ന അഭിപ്രായം ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപഭോക്താക്കൾക്കിടയിൽ പ്രചരിക്കുകയും ചെയ്തു.ഇതോടെ ലക്ഷക്കണക്കിന് ആളുകൾ വാട്സ്ആപ്പ് ഉപേക്ഷിക്കുകയായിരുന്നു.
വാട്സ് ആപ്പിന് പകരമായി സിഗ്നൽ ആപ്പുകളാണ് ഉപഭോക്താക്കൾ തിരഞ്ഞെടുത്തിരിക്കുന്നത്. ടെലഗ്രാമിലേക്കും ആളുകൾ കൂടുതലായി മാറുവാൻ തുടങ്ങിയിട്ടുണ്ട്. 50 ലക്ഷത്തോളം ആളുകൾ ഇത്തരത്തിൽ ഒറ്റയടിക്ക് മാറിയതായാണ് പുതിയ വിവരം. ഇതിനിടയിൽ, കൊഴിഞ്ഞ്പോക്ക് തടയാൻ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തില്ലന്ന പ്രസ്താവനയുമായി വാട്സ്ആപ്പ് രംഗത്ത് വന്നിരിക്കുകയാണ്.