0 Comments

തിരുവമ്പാടി സീറ്റ് വിട്ട് നൽകില്ലന്ന പ്രസ്താവനയുമായി മുസ്ലീംലീഗ്. മുസ്ലീംലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.തിരുവമ്പാടി ലീഗിൻ്റെ സിറ്റിംങ് സീറ്റാണ് അതാർക്കും വിട്ട് നൽകില്ല.നേരത്തെ, കേരളകോൺഗ്രസിന് വേണ്ടി സീറ്റ് വച്ച് മാറുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ പേരാമ്പ്ര സീറ്റ് ലീഗിന് നൽകി, പകരം തിരുവമ്പാടി ഏറ്റെടുത്ത് മത്സരിക്കാൻ പി.ജെ.ജോസഫിന് താൽപര്യമുണ്ടായിരുന്നു. ക്രിസ്ത്യൻ കുടിയേറ്റ മേഖലയായ തിരുവമ്പാടിയിൽ തൻ്റെ മകൻ അപു ജോൺ ജോസഫിനെ മത്സരിപ്പിക്കാനും ജോസഫിന് താൽപര്യമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ലീഗ് ജില്ലാ നേതൃത്വം പരസ്യമായ എതിർപ്പറിയിച്ചിരിക്കുന്നത്.തിരുവമ്പാടി സീറ്റിൻ്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴചയ്ക്കും തയ്യാറല്ലന്ന് മുസ്ലീംലീഗ് ജില്ലാപ്രസിഡൻ്റ് ഉമ്മർ പാണ്ടികശ്ശാല അറിയിച്ചിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *